വി എസിനെ അനുസ്മരിച്ചു

മാവേലിക്കര
വി എസിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്ന് സിപിഐ എം ലോക്കൽ കമ്മിറ്റികൾ. ചെട്ടികുളങ്ങര തെക്ക് എൻ ഇന്ദിരദാസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, ജി രാജു, രാജൻ ചെങ്കിളിൽ, സന്തോഷ്കുമാർ, തുളസിഭായി, ഷെയ്ഖ് റഹ്മത്തുള്ള, കെ സജികുമാർ എന്നിവർ സംസാരിച്ചു. തെക്കേക്കര പടിഞ്ഞാറ് ഡോ. കെ മോഹൻകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ, പ്രൊഫ. ടി എം സുകുമാരബാബു, ഹരികുമാർ, എസ് സീമ എന്നിവർ സംസാരിച്ചു. കറ്റാനത്ത് ആർ ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ്, സിബി വർഗീസ്, എ എം ഹാഷിർ, തമ്പി, ദീപ, സുരേഷ് മാത്യു എന്നിവർ സംസാരിച്ചു. മാവേലിക്കര ടൗൺ തെക്ക്, വടക്ക് ലോക്കൽ കമ്മിറ്റികൾ നഗരത്തിൽ അനുസ്മരണറാലിയും യോഗവും നടത്തി. ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് അധ്യക്ഷയായി. പി വി സന്തോഷ്കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജി അജയകുമാർ, കെ അജയൻ, ഡി തുളസീദാസ്, പ്രൊഫ. ജി ചന്ദ്രശേഖരൻനായർ, തോമസ് സി കുറ്റിശേരിൽ, അശോക്കുമാർ, ഗോവിന്ദൻനമ്പൂതിരി, നവീൻ മാത്യു ഡേവിഡ് എന്നിവർ സംസാരിച്ചു. തഴക്കരയിൽ ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അധ്യക്ഷനായി. എസ് ശ്രീകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ, കോശി എം കോശി, ഓർത്തഡോക്സ് സഭ കോർഎപ്പിസ്കോപ്പ ജേക്കബ് ജോൺ, മുരളീധരൻ തഴക്കര, രാജേഷ്, ജോർജ് തഴക്കര, പ്രൊഫ. പ്രവീൺകുമാർ, സജി താച്ചയിൽ, അനിൽ, കെ രഘുപ്രസാദ്, വി മാത്തുണ്ണി, സി ഡി വേണുഗോപാൽ എന്നിവർ സംസാരിച്ചു. തെക്കേക്കര കിഴക്ക് ടി വിശ്വനാഥൻ അധ്യക്ഷനായി. അഡ്വ. ജി അജയകുമാർ, എസ് ആർ ശ്രീജിത്ത്, അജിത്ത് തെക്കേക്കര എന്നിവർ സംസാരിച്ചു.









0 comments