ഡി എം ബാബുവിന് സ്മരണാഞ്ജലി

മാരാരിക്കുളം
സിപിഐ എം വളവനാട് ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഡി എം ഡി എം ബാബുവിന്റെ അഞ്ചാമത് ചരമവാർഷിക ദിനം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. വീടിനു സമീപം പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ചേർന്നു. പാർട്ടി ഏരിയ സെക്രട്ടറി പി രഘുനാഥ് പതാക ഉയർത്തി.ലോക്കൽ സെക്രട്ടറി വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. കെ ആർ ഭഗീരഥൻ, കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റി അംഗം കെ ഡി മഹീന്ദ്രൻ, പി പി സംഗീത, ആർ റിയാസ്, കെ എസ് വേണുഗോപാൽ, പി ഡി ശ്രീദേവി, വി എസ് ചന്ദ്രശേഖരൻ, പി തങ്കമണി, പി ചിദംബരൻ എന്നിവർ സംസാരിച്ചു.









0 comments