ട്രാഫിക് സിഗ്നൽ ഓൺ; ഇനി കുരുക്കഴിയും

കായംകുളം പൊലീസ് സ്റ്റേഷന് സമീപത്തെ ട്രാഫിക് സിഗ്നൽ
കായംകുളം
ഗതാഗതക്കുരുക്കിന് പരിഹാരമായി പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചു. കെപി റോഡിലൂടെയും കായംകുളം ചെട്ടികുളങ്ങര റോഡിലൂടെയും വരുന്ന വാഹനങ്ങൾ പട്ടണത്തിലേക്ക് പ്രവേശിക്കുന്ന കേന്ദ്രമായിരുന്ന ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഇരുറോഡുകളിൽനിന്നും വാഹനങ്ങൾ പ്രവേശിക്കുമ്പോൾ അപകടങ്ങളും ഉണ്ടാകാറുണ്ട്. പൊലീസിന്റെ സ്ഥിരം നിയന്ത്രണം ഉണ്ടെങ്കിലും തിരക്കേറിയ ഈ ഭാഗത്ത് കുരുക്കഴിക്കാൻ പ്രയാസമായിരുന്നു. ഇത് പട്ടണത്തിലും ഗതാഗതപ്രശ്‌നം സൃഷ-്‌ടിക്കാറുണ്ട്. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെയാണ് ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ പൊലീസ് നടപടി സ്വീകരിച്ചത്.









0 comments