തീരദേശ റോഡിൽ മണൽ നിറഞ്ഞു
ഗതാഗതം മുടങ്ങി

ഹരിപ്പാട്
ആറാട്ടുപുഴയിൽ കടൽക്ഷോഭത്തിൽ റോഡിൽ നിറഞ്ഞ മണൽ നീക്കാത്തതിനാൽ മൂന്നാം ദിവസവും തീരദേശ റോഡിലെ വാഹന ഗതാഗതം പുന:സ്ഥാപിക്കാനായില്ല. കാർത്തിക, എഇഎസ് ജങ്ഷനുകളിൽ ഒന്നരയടിയോളം ഉയരത്തിലാണ് മണൽ. വലിയഴീക്കൽ പാലം യാഥാർഥ്യമായതോടെ ദീർഘദൂരവാഹനങ്ങൾ ധാരളാമയി കടന്നുപോകുന്ന വഴിയാണിത്. ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനാകുന്നില്ല. ആറാട്ടുപുഴയ്‌ക്കും മംഗലത്തിനുമിടയിൽ കടൽഭിത്തിയില്ലാത്ത ഭാഗത്താണ് റോഡിൽ മണലടിഞ്ഞ് കയറിയത്. ആറാട്ടുപുഴയിലെ മറ്റിടങ്ങളിൽ കിഫ്ബി ഫണ്ടിൽ രണ്ട് ഘട്ടമായി പുലിമുട്ടോടെ കടൽഭിത്തി നിർമിച്ചിരുന്നു. ബാക്കി ഭാഗങ്ങൾ ലോകബാങ്ക് സഹായത്തോടെ നിർമിക്കാൻ സമഗ്രപദ്ധതി പുരോഗമിക്കുകയയാണ്.









0 comments