തൈനടീൽ കാമ്പയിൻ സംഘടിപ്പിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അഞ്ചിന് കായംകുളത്ത് നടത്തുന്ന വജ്രജൂബിലി മേഖലാ സംഗമത്തിന്റെ ഭാഗമായി വൃക്ഷത്തൈനടീല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അഞ്ചിന് കായംകുളത്ത് നടത്തുന്ന വജ്ര ജൂബിലി മേഖലാ സംഗമത്തിന്റെ ഭാഗമായി ജില്ലയിൽ 60 ഇടങ്ങളിൽ 60 വൃക്ഷത്തൈകൾ 60 മുൻകാല നേതാക്കൾ നട്ടു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, ജില്ലാ സെക്രട്ടറി ജെ പ്രശാന്ത് ബാബു, ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് രാജേഷ്, മുൻ ഭാരവാഹികളായ ടി കെ സുഭാഷ്, ഇ രാജയി, പി വി ജയിനമ്മ, പി ഭൂവനേശ്വരൻ, ഷാജി കെ ഗിരിജനിവാസ്, ടി ജി ഗോപിനാഥ്, സൗദാബീവി എന്നിവർ തൈ നട്ടു. വജ്ര ജൂബിലി സംഗമം കായംകുളം താമരശേരിൽ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തും.









0 comments