‘ഇതൾ’ പ്രകാശിപ്പിച്ചു

കെജിഒഎ ജില്ലാ വനിതാ കമ്മിറ്റിയുടെ മാസികയായ ‘ഇതൾ’ എഴുത്തുകാരി തനൂജ ഭട്ടതിരി പ്രകാശിപ്പിക്കുന്നു
ആലപ്പുഴ
കെജിഒഎ ജില്ലാ വനിതാ കമ്മിറ്റിയുടെ മാസികയായ ‘ഇതൾ’ എഴുത്തുകാരിയും ലളിതാംബിക അന്തർജനം സെന്റർ ഡയറക്‌ടറുമായ തനൂജ ഭട്ടതിരി പ്രകാശിപ്പിച്ചു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് റെനി സെബാസ്‌റ്റ്യൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതീഷ് ജി പണിക്കർ, സുമാറാണി, കെ എം രഞ്‌ജിത്ത്, രാഗേഷ്, ഡോ. വിശ്വകല, മിനിമോൾ, എം മഞ്‌ജു എന്നിവരെ അനുമോദിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റുമാരായ ഡോ. സിജി, സി കെ ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ രാജീവ്, എസ് രാജലക്ഷ്‌മി, കെ സീന, ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു, സജിത ദാസ്, ലക്ഷ്‌മി എസ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments