പ്രതിഷേധ മാർച്ചുമായി എസ്എഫ്ഐ
4 മാസമായിട്ടും കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠപുസ്തകമില്ല

കാർത്തികപ്പള്ളി
കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ചേപ്പാട് എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി വൈഭവ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് എ അനന്തു അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് അജിത് ലാൽ, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ എസ് മഹേഷ്, നൗഫൽ ഷാജി, കാർത്തികപ്പള്ളി ഏരിയ പ്രസിഡന്റ് യു അഭിജിത്ത്, സെക്രട്ടറി എസ് ആഷിക്ക്, ജില്ല കമ്മിറ്റിയംഗങ്ങളായ ആതിര, എസ് ടി അഖിൽ, അഭിഷേക്, സുൾഫിക്കർ എന്നിവർ സംസാരിച്ചു.









0 comments