വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം

ആലപ്പുഴ
വൈദ്യുതി വിതരണ മേഖലയിലെ ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ-്ടങ്ങൾ ഒഴിവാക്കുക, വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ജില്ലയിലെ പ്രസരണശൃംഖല ശക്തിപ്പെടുത്തുകഎന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ഇന്ദിര ഉദ്ഘാടനംചെയ-്തു. ജില്ലാ വൈസ-്പ്രസിഡന്റ് ജി ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി ഷൺമുഖദാസ് രക്തസാക്ഷിപ്രമേയവും പി പ്രതീഷ് അനുശോചനപ്രമേയവും കേന്ദ്ര എക്ക്യൂട്ടീവംഗം സി എസ് സുനിൽ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി സുജിത-്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി അരുൺ വരവുചെലവു കണക്കും കെ രജിത വനിതാ സബ് കമ്മിറ്റി റിപ്പോർട്ടും കേന്ദ്രകമ്മറ്റിയംഗം എം ടി മനോജ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ടി പ്രകാശ്കുമാർ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ കെ രഘുനാഥ്, കേരളാ വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷിഹാബുദ്ദീൻ, സംഘടനയുടെ സെൻട്രൽ സോണൽ സെക്രട്ടറി ഡോ. എൻ നന്ദകുമാർ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി എസ് സുനിൽകുമാർ, കേന്ദ്രകമ്മിറ്റിയംഗം സിന്ധു രാമകൃഷ-്ണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാനതല ഓൺലൈൻ ക്വിസ്മത്സരത്തിലെ വിജയികൾക്ക് പുരസ-്കാരങ്ങൾ സമ്മാനിച്ചു. വിരമിച്ച സംഘടനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ഇവരെ പ്രതിനിധീകരിച്ച് എസ് നഹാസ്, വി എൻ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി എസ് സാനിഷ് (പ്രസിഡന്റ്), ടി എം ശ്യാംമോഹൻ (സെക്രട്ടറി), എസ് ശ്യാമള ( ട്രഷറർ), കെ രജിത ( വർക്കിങ് പ്രസിഡന്റ്), ബി രാജേഷ്ബാബു ( ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.









0 comments