കോൺഗ്രസ് ഭരണസമിതിയുടെ ഇടപാടുകൾ പലതും നിയമവിരുദ്ധം
സംഘം സെക്രട്ടറിയുടെ ദുരൂഹമരണം അന്വേഷിക്കണം

അരൂർ
എഴുപുന്ന പഞ്ചായത്ത് പട്ടികജാതിസർവീസ് സഹകരണ സംഘത്തിലെ സെക്രട്ടറിയുടെ ദൂരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധം. കോൺഗ്രസ് ഭരണസമിതിയുടെ ഇടപാടുകൾ പലതും നിയമവിരുദ്ധമാണെന്ന ആക്ഷേപം ശക്തമാണ്. നിക്ഷേപകരുടെയും സഹകാരികളുടെയും നാലര കോടി രൂപ വെട്ടിച്ചതായി പരാതിയുണ്ട്. ഇടപാടുകാർ പണയംവച്ച 325 ഗ്രാം സ്വർണ പണയ ഉരുപ്പടികൾ സംഘത്തിൽനിന്ന് കാണാതാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഭരണസമിതിക്കെതിരെ സമഗ്രമായ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് സിപിഐ എം എഴുപുന്ന, എരമല്ലൂർ ലോക്കൽ കമ്മിറ്റികൾ എരമല്ലൂർ ജങ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി എൻ പി ഷിബു ഉദ്ഘാടനംചെയ്തു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ സാബു, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി ടി വാസു, പി ഡി രമേശൻ, പി എൻ മോഹനൻ, ആർ ജീവൻ, വി കെ സൂരജ്, എഴുപുന്ന ലോക്കൽ സെക്രട്ടറി വി ജി മനോജ് എന്നിവർ സംസാരിച്ചു.









0 comments