കർഷകസംഘം പ്രതിഷേധിച്ചു

കേരള കർഷകസംഘം കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഇന്ത്യയ്‌ക്കുമേൽ 50 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ട്രംപിനെതിരെ പ്രതികരിക്കാത്ത പ്രധാനമന്തി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെയും കേരള കർഷകസംഘം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ട്രംപിന്റെ കോലം കത്തിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ജി ഹരികുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം നസീർ, എച്ച് ഹക്കിം, ഹരി കൊട്ടാരത്തിൽ, സാബു വാസുദേവ്, കോശി തരകൻ, വിജയൻപിള്ള, കെ എം ഷംസ്‌കുഞ്ഞ്, കെ കെ അനിൽകുമാർ, ശ്രീലത എസ് തമ്പി, ഹുസ്സെൻ കളീക്കൽ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments