വി എസിന്​ ഹൃദയാഭിവാദ്യവുമായി നാട്​

 തലവടി നോർത്തിൽ സംഘടിപ്പിച്ച വി എസ് അനുസ്മരണ സമ്മേളനത്തിൽ തോമസ് കെ തോമസ് എംഎൽഎ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jul 26, 2025, 01:06 AM | 2 min read

ആലപ്പുഴ

ജനനായകൻ വി എസ്​ അച്യുതാനന്ദന്​ നാടിന്റെ അന്ത്യാഞ്​ജലി. അനുശോചന പരിപാടികളിലും മ‍ൗന ജാഥകളിലും ഒഴുകിയെത്തുന്ന ജനസാഗരം വി എസിന്റെ സമരങ്ങളും തുടരുമെന്ന്​ വിളിച്ചോതുന്നു. മങ്കൊമ്പ് തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ വി എസിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഏരിയ പ്രസിഡന്റ്​ പി കെ പൊന്നപ്പൻ അധ്യക്ഷനായി. കെഎസ്​കെടിയു ജില്ലാ വൈസ് പ്രസിഡന്റ്​ എൻ പി വിൻസെന്റ്​ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി കെ സദാശിവൻ, ഡി ലക്ഷ്​മണൻ, എ ഡി കുഞ്ഞച്ചൻ, കെ കെ അശോകൻ, കെ കെ ഷാജു, ജി ഉണ്ണികൃഷണൻ, സി പി ബ്രീവൻ എന്നിവർ സംസാരിച്ചു. തലവടി നോർത്തിൽ സിപിഐ എം സംഘടിപ്പിച്ച വി എസ്​ അനുസ്​മരണ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ടി എ അശോകൻ അധ്യക്ഷനായി. എം ജി കൊച്ചുമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തോമസ് കെ തോമസ് എംഎൽഎ, തലവടി പഞ്ചായത്ത് പ്രസിഡന്റ്​ ഗായത്രി ബി നായർ, വിവിധ കക്ഷി നേതാക്കളായ ശരൺ ഗോവിന്ദ്, കെ പി കുഞ്ഞുമോൻ, സി കെ രാജൻ, എബ്രഹാം വർഗീസ്, കുരുവിള തോമസ്, ബിനോയ് എം തോമസ്, വി ആർ മനോഹരൻ, പി ബി ദിനേശൻ, രതീഷ് പി ഉത്തമൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ-്​ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം അനുശോചിച്ചു. ജില്ലാ വർക്കിങ്​ പ്രസിഡന്റ്​ ഗിരീഷ് ഇലഞ്ഞിമേൽ അനുസ-്​മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്​ അജിത് ആയിക്കാട് അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സാം ജേക്കബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍സിപി നിയോജകമണ്ഡലം കമ്മിറ്റി യോഗം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടി സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ടി കെ ഇന്ദ്രജിത്, പ്രസന്നപിള്ള, വിജയന്‍ പ്രണവം, ഗോകുലം ഗോപാലകൃഷ്ണന്‍, നിഷാദ് വെൺമണി, ബാബു മഠത്തില്‍ പറമ്പില്‍, സുജ ഗോപാലകൃഷ്ണന്‍, കെ രാജപ്പന്‍, കെ കരുണാകരന്‍, ജോണ്‍ വര്‍ഗീസ്, അംബി എന്നിവര്‍ സംസാരിച്ചു. മാന്നാർ വി എസിന്​ ആദരാഞ്ജലി അര്‍പ്പിച്ച് വിവിധ ലോക്കൽ കമ്മിറ്റികൾ മൗനജാഥ നടത്തി. മാന്നാർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികൾ മാന്നാറിൽ നടത്തിയ ജാഥയ്​ക്ക്​ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ബി കെ പ്രസാദ്, കെ എം അശോകൻ, കെ പ്രശാന്ത്, ഷാജി മാനംപടവിൽ, ടി എസ് ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റികളുടെ ജാഥയ്​ക്ക്​ ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സഞ്ജീവൻ, ടി സുകുമാരി, ഡി ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, ടി എ സുധാകരകുറുപ്പ്, ഇ എൻ നാരായണൻ എന്നിവർ നേതൃത്വം നൽകി. ബുധനൂര്‍, എണ്ണയ്​ക്കാട് ലോക്കല്‍ കമ്മിറ്റികളുടെ ജാഥയ്​ക്ക്​ ജില്ലാ കമ്മിറ്റി അംഗം പുഷ്​പലത മധു, സുരേഷ് മത്തായി, വിശ്വംഭരപണിക്കര്‍, ജി രാമകൃഷ്​ണന്‍, സുരേഷ്​ കലവറ, എന്‍ രാജേന്ദ്രന്‍, എന്‍ സുധാമണി എന്നിവര്‍ നേതൃത്വം നല്‍കി. പുലിയൂരില്‍ കെ പി പ്രദീപ്, പി ഡി സന്തോഷ്​കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാണ്ടനാട്ടില്‍ ടി എ ബെന്നിക്കുട്ടി, വത്സല മോഹന്‍, ജി രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആലപ്പുഴ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു. ആലപ്പുഴ വഴിച്ചേരി കെഡബ്ല്യുഎപിഎച്ച് ഡിവിഷൻ ഓഫീസ് അങ്കണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി വി ഷൈജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി എസ് ബെന്നി അനുസ്​മരണ പ്രമേയം അവതരിപ്പിച്ചു. പി സുമേഷ്, (ജില്ലാ സെക്രട്ടറി, കെഡബ്ല്യുഎ സ്​റ്റാഫ് അസോസിയേഷൻ – ഐൻടിയുസി), എ കൃഷ്​ണകുമാർ (അക്വ, ജില്ലാ സെക്രട്ടറി), ടി പി രാജിമോള്‍ (എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം), പി ആർ രാകേഷ്, ( ആലപ്പുഴ നോർത്ത് ബ്രാഞ്ച് പ്രസിഡന്റ്​, വി ബോബൻ (സൗത്ത് ബ്രാഞ്ച് സെക്രട്ടറി) എച്ച് ലൂയിസ് (സൗത്ത് ബ്രാഞ്ച് പ്രസിഡന്റ്​), ജില്ലാ ജോയിന്റ്​ സെക്രട്ടറി ബി സുമേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home