വി എസിന് ഹൃദയാഭിവാദ്യവുമായി നാട്

ആലപ്പുഴ
ജനനായകൻ വി എസ് അച്യുതാനന്ദന് നാടിന്റെ അന്ത്യാഞ്ജലി. അനുശോചന പരിപാടികളിലും മൗന ജാഥകളിലും ഒഴുകിയെത്തുന്ന ജനസാഗരം വി എസിന്റെ സമരങ്ങളും തുടരുമെന്ന് വിളിച്ചോതുന്നു. വി എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി അനുസ-്മരണയോഗം ചേർന്നു . കലവൂർ പൃഥ്വി കൺവൻഷൻ സെന്ററിൽചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഘുനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ അനുസ-്മരണ പ്രഭാഷണം നടത്തി. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ആർ ജയസിംഹൻ, കോൺഗ്രസ് നേതാവ് അഡ്വ. എം രവീന്ദ്രദാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, കെപിഎംഎസ് സെക്രട്ടറി സത്യൻ, എസ്എൻഡിപി താലൂക്ക് യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ ബാർ അസോസിയേഷൻ അനുശോചിച്ചു. അഡ്വ. ശ്രീലത ഹരി അധ്യക്ഷയായി. അഭിഭാഷകരായ അഡ്വ. ആർ രജിത, സന്ധ്യ ആർ കുറുപ്പ്, വി ഷോജിമോൾ എന്നിവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു. ആലപ്പുഴ വഴിച്ചേരി കെഡബ്ല്യുഎപിഎച്ച് ഡിവിഷൻ ഓഫീസ് അങ്കണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി വി ഷൈജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി എസ് ബെന്നി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി സുമേഷ്, (ജില്ലാ സെക്രട്ടറി, കെഡബ്ല്യുഎ സ്റ്റാഫ് അസോസിയേഷൻ – ഐൻടിയുസി), എ കൃഷ്ണകുമാർ (അക്വ, ജില്ലാ സെക്രട്ടറി), ടി പി രാജിമോള്‍ (എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം), പി ആർ രാകേഷ്, ( ആലപ്പുഴ നോർത്ത് ബ്രാഞ്ച് പ്രസിഡന്റ്, വി ബോബൻ (സൗത്ത് ബ്രാഞ്ച് സെക്രട്ടറി) എച്ച് ലൂയിസ് (സൗത്ത് ബ്രാഞ്ച് പ്രസിഡന്റ്), ജില്ലാ ജോയിന്റ് സെക്രട്ടറി ബി സുമേഷ് എന്നിവർ സംസാരിച്ചു.









0 comments