സ്‌കോളർഷിപ്പും ക്യാഷ് അവാർഡും നൽകി
സഹകരണ മേഖല ഒഴിച്ചുകൂടാനാകാത്തത്: മന്ത്രി വീണാ ജോർജ്

സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിന് ക്യാഷ് അവാർഡും സ്കോളർഷിപ്പും വിതരണം മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്യുന്നു
പത്തനംതിട്ട
കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ഉന്നമനത്തിൽ സഹകരണ മേഖലയുടെ പങ്ക് ഒഴിച്ചുകൂടാനാകാത്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിന് ക്യാഷ് അവാർഡും സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കുടിശ്ശിക ഒഴിവാക്കിയ മെമ്പർഷിപ്പ് ക്യാമ്പയിനും തുടക്കമായി. കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, കേരള ബാങ്ക് ഡയറക്ടർ എസ് നിർമ്മല ദേവി, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എസ് ബിന്ദു, പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് ചെയർമാൻ കെ അനിൽകുമാർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കുമാർ, ജി ബിജു, ആക്കിനാട്ട് രാജീവ്, ബോബി മാത്തുണ്ണി, ആമ്പക്കാട്ട് സുരേഷ്, എം ജി പ്രമീള, പാട്രിക് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.









0 comments