ചമ്പക്കുളം മുതിരപ്പറമ്പ് നഗറിലേക്ക് റോഡ്

ചമ്പക്കുളം പഞ്ചായത്ത് 11–-ാം വാർഡിൽ നാലുകെട്ട് ‑ മുതിരപ്പറമ്പ് റോഡ് നിർമാണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്യുന്നു
തകഴി
ചമ്പക്കുളം പഞ്ചായത്ത് 11–--ാം വാർഡ് മുതിരപ്പറമ്പ് നഗറിൽ സമഗ്രവികസനത്തിന്റെ ഭാഗമായി നാലുകെട്ട് ബസ് സ്‌റ്റോപ്പ് മുതൽ മുതിരപ്പറമ്പ് നഗർവരെ റോഡിന്റെ നിർമാണം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്‌തു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി അധ്യക്ഷയായി. നിർമാണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 38 ലക്ഷം രൂപ രണ്ട് ഘട്ടമായി ചെലവഴിക്കും. വാർഷികപദ്ധതിയിൽ അനുവദിച്ച 20 ലക്ഷംരൂപ ഉപയോഗിച്ച് ഒന്നാംഘട്ടമായി റോഡിന്റെ വശങ്ങളിൽ കല്ലുകെട്ടുകയും റോഡ് മണ്ണിട്ട് ഉയർത്തുകയുംചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഗസ്‌റ്റിൻ ജോസഫ് മുടന്താഞ്‌ജലി, പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, സിപിഐ എം ചമ്പക്കുളം ലോക്കൽ സെക്രട്ടറി കെ ജി അരുൺകുമാർ, എക്‌സിക്യൂട്ടീവ് എൻജിനിയർ വി എം സുമേഷ് എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ടമായി റോഡ് കോൺക്രീറ്റ്ചെയ്‌ത് പണി പൂർത്തിയാക്കാൻ 18 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. പണി പൂർത്തിയാകുന്നതോടെ നൂറിൽപ്പരം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. പടച്ചാൽ പാടശേഖരത്തിന്റെ പുറംബണ്ടുകൂടിയായ ഈ റോഡിലൂടെ കർഷകർക്ക് വളവും കൊയ്‌ത്തുമെഷീനും എത്തിക്കാനും എളുപ്പമാകും.









0 comments