അതുല്ല്യമീ പാഠം; എഴുതിയെടുക്കാം നഷ്ടകാലം

പ്രേരക് ആശാ റാണിക്കൊപ്പം പൊന്നമ്മ
പി പ്രമോദ്
മാവേലിക്കര
തളരാത്ത മനസ്സുമായി അവര്‍ പ്ലസ്ടു, പ്ലസ്‌വണ്‍ തുല്യതാ പരീക്ഷയെഴുതി. വിവിധ സാഹചര്യങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാനോ പഠിക്കാനോ ആകാത്ത 187 പേരാണ് മാവേലിക്കര ഗവ. ഗേള്‍സ് എച്ച്എസ്എസിലെ കേന്ദ്രത്തിലെത്തിയത്. ചെങ്ങന്നൂര്‍ മാവേലിക്കര സെന്ററുകളിലെ പഠിതാക്കളാണിവർ. എന്‍സിഇസി പ്രേരക്മാരായ ആശാറാണിയും കെ പി ബിന്ദുകുമാരിയുമാണ് പരിശീലകര്‍. എച്ച്എസ്എസ് തുല്യതാ സെന്റര്‍ കോ–-ഓര്‍ഡിനേറ്റര്‍മാരും ഇവര്‍ തന്നെ. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല ഗവ. ഗേള്‍സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. ജി മുകുന്ദന്‍നായര്‍ക്കാണ്. 27, 28 തീയതികളിലായി പരീക്ഷ തീരും. പ്ലസ്‌വണ്‍ വിദ്യാര്‍ഥി 24 കാരന്‍ വെണ്‍മണി പ്രശാന്ത് ഭവനത്തില്‍ ശ്രീശാന്താണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. പ്ലസ് വണിലെ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് കൊട്ടാരത്തില്‍ വീട്ടില്‍ വി ഡി പൊന്നമ്മയാണ് സീനിയർ. 75 വയസ്. 24 പേര്‍ക്ക് കൊമേഴ്‌സും മറ്റുള്ളവര്‍ക്ക് ഹ്യുമാനിറ്റീസുമാണ് വിഷയം.









0 comments