ശിഷ്യയുടെ ശിക്ഷണത്തിൽ ചിലങ്കകെട്ടി

ഒരുമിച്ച്‌ അരങ്ങേറി 
അധ്യാപികയും മകളും

ശിഷ്യ പകർന്ന നൃത്തച്ചുവടുകളിലൂടെ അധ്യാപികയും മകളും ഒരേ വേദിയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു

ഡോ. പ്രിയദർശിനിയും മകൾ അവന്തികയും ഭരതനാട്യത്തില്‍ 
അരങ്ങേറ്റം കുറിച്ചപ്പോള്‍

വെബ് ഡെസ്ക്

Published on Sep 10, 2025, 02:11 AM | 1 min read

മാന്നാർ

ശിഷ്യ പകർന്ന നൃത്തച്ചുവടുകളിലൂടെ അധ്യാപികയും മകളും ഒരേ വേദിയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. പരുമല ദേവസ്വംബോർഡ് പമ്പ കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഡോ. പ്രിയദർശിനിയുമകൾ മാവേലിക്കര ശ്രീ വിദ്യാധിരാജ വിദ്യാപീഠം സ-്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനി അവന്തികയുമാണ് മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവക്ഷേത്രത്തിൽ അരങ്ങേറിയത്‌. ഡോ. പ്രിയദർശിനിയുടെ ശിഷ്യയായിരുന്ന അർച്ചന അനിൽകുമാറിൽ നിന്നാണ് അമ്മയും മകളും നൃത്തം അഭ്യസിച്ചത്. ആർഎൽവി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഗവ. കോളേജിലെ മൂന്നാംവർഷ ഭരതനാട്യ ബിരുദവിദ്യാർഥിനിയും ദേവസ്വംബോർഡ് പമ്പ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പൂർവ വിദ്യാർഥിനിയുമാണ് അർച്ചന. ഒമ്പത് വർഷമായി കടപ്രയിൽ അർച്ചനയുടെ മേൽനോട്ടത്തിൽ നവഗ്രഹ നൃത്തകലാക്ഷേത്രം പ്രവർത്തിച്ചുവരുന്നു. ചെറുപ്പകാലം മുതലുള്ള അഭിലാഷം ശിഷ്യയുടെ ശിക്ഷണത്തിൽ മകളോടൊപ്പം പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് ഡോ. പ്രിയദർശിനി. കായംകുളം ശ്രീ വിട്ടഭ ഹൈസ-്‌കൂൾ അധ്യാപകൻ സന്തോഷാണ് പ്രിയദർശിനിയുടെ ഭർത്താവ്.



deshabhimani section

Related News

View More
0 comments
Sort by

Home