പ്രതിഭകളെ അനുമോദിച്ചു

ചെങ്ങന്നൂർ
സിപിഐ എം പുലിയൂർ ലോക്കലിൽ, ഉന്നതവിജയികളെയും മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. അവാർഡ് വിതരണവും സംഘടിപ്പിച്ചു.
അനുമോദനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ്കുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, ഏരിയ കമ്മിറ്റി അംഗം ടി എ ബെന്നിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, വൈസ്പ്രസിഡന്റ് ടി ടി ശൈലജ, കെ ഉണ്ണികൃഷ്ണൻ, അരുൺ കൃഷ്ണ, റാണി സുരേഷ്, രാജീവ് മുടിയിൽ, വി കെ മധു, കെ സോമൻ എന്നിവർ സംസാരിച്ചു.









0 comments