പ്രതിഭകളെ അനുമോദിച്ചു

ബുധനൂർ ഗവ. ഹയർസെക്കൻഡറി സ‍്കൂളില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
ബുധനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളില്‍ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെയും കലാകായിക പ്രതിഭകളെയും അനുമോദിച്ചു. മന്ത്രി സജി ചെറിയാന്‍ അനുമോദനസമ്മേളനം ഉദ്ഘാടനംചെയ്‌തു. ബുധനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെ മോഡൽ സ്‌കൂളായി ഉയർത്തുമെന്ന് സജി ചെറിയാൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് എം എസ് പ്രദീപ്കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ ആർ മോഹനൻ, പഞ്ചായത്തംഗം ടി വി ഹരിദാസ്, സുരേഷ് മത്തായി, ഷൈജു ടി രവീന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ ടി എസ് സ്‌മിത, പ്രധാനാധ്യാപിക ഗീതകുമാരി, ടി ആര്‍ ഷീജ, പ്രേമ ലേഖ എന്നിവർ സംസാരിച്ചു.









0 comments