സൂര്യ വാര്‍ഷികവും ഓണാഘോഷവും

കാവാലം സൂര്യ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷികവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കാവാലം സൂര്യ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 30–-ാം വര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. പേള്‍ ജൂബിലി സാംസ്‌കാരിക സദസ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനംചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കാവാലം പഞ്ചായത്ത് പ്രസിഡന്റ് ടി ടി സത്യദാസ് നടത്തി. കാവാലം സൂര്യ വൈസ് പ്രസിഡന്റ് പി ആര്‍ വിഷ്ണുകുമാര്‍ അധ്യക്ഷനായി. കാവാലം അനില്‍ ഓണം സ്മൃതി പ്രഭാഷണവും ടിവി താരം സോന മോഹന്‍ ഓണ സന്ദേശവും നല്‍കി. വിവിധ മേഖലകളിലെ മികവിന് കാവാലം അംബരന്‍, പി തോമസ്, സോജന്‍ വര്‍ഗീസ്, ഡോ. കെ രാമചന്ദ്രന്‍, തങ്കമ്മ പത്തൊമ്പതില്‍ചിറ, അനുഗ്രഹ് അനില്‍, ഡോ. ഹരിത ഉദയന്‍ തുടങ്ങിയവരെ ആദരിച്ചു.









0 comments