സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

ആലപ്പുഴ
മെഡിവിഷൻ സ്പോൺസർ ചെയ്യുന്ന ബാബു ജെ പുന്നൂരാൻ മെമ്മോറിയൽ ട്രോഫിക്കുള്ള 50-ാമത് സബ് ജൂനിയർ കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം. ആലപ്പുഴ പുന്നപ്ര കപ്പക്കട ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മത്സരം മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ സി വി സണ്ണി ഉദ്ഘാടനം ചെയ്തു. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ 50 വർഷം സേവനം പൂർത്തിയാക്കിയ കെബിഎ പ്രസിഡന്റ് പി ജെ സണ്ണിക്ക് പുരസ്‌കാരം നൽകി. കെബിഎ വൈസ് പ്രസിഡന്റ് ഷിഹാബ് നീരുങ്കൽ അധ്യക്ഷനായി. ചെയർമാൻ ജേക്കബ് ജോസഫ്, ജനറൽ കൺവീനർ റോണി മാത്യു, ഓർഗനൈസിങ് സെക്രട്ടറി ജോൺ ജോർജ്, പ്രിൻസിപ്പൽ സെൻ കല്ലുപുര, സെക്രട്ടറി പി സി ആന്റണി, എഡിബിഎ പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, മെഡിവിഷൻ മാനേജിങ് ഡയറക്ടർ ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു. നാലു ദിവസം നടക്കുന്ന ചാമ്പ്യൻഷിപ് ഫൈനൽ സെപ്തംബർ രണ്ടിനാണ്.









0 comments