വി എസിന്റെ പോരാട്ടങ്ങൾ വിദ്യാർഥികൾ പഠിക്കണം: കെ കെ ശൈലജ

കായംകുളം
വി എസിന്റെ സമരപോരാട്ടങ്ങൾ കേരളത്തിന്റെ ചരിത്രമായി രേഖപ്പെടുത്തുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. കായംകുളത്ത് വി എസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കായും, നാടിന്റെ വികസനത്തിനായും വി എസ് നടത്തിയ പോരാട്ടങ്ങൾ രാഷ്ട്രീയ വിദ്യാർഥികൾ പഠിക്കണം. ഏതൊരു വിഷയവും പഠിച്ച് അവതരിപ്പിക്കുകയെന്നത് വി എസിന്റെ പ്രത്യേകതയാണെന്നും കെ കെ ശൈലജ പറഞ്ഞു.
എസ്എൻഡിപി യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബി അബിൻഷാ അനുശോചന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ, യു പ്രതിഭ എംഎൽഎ, ഷെയ്ക് പി ഹാരീസ്, വിവിധ കക്ഷി നേതാക്കളായ എ ഷാജഹാൻ, ഇ സെമീർ ,പാലമുറ്റത്ത് വിജയകുമാർ, ഇർഷാദ്, ജോസഫ് ജോൺ, സക്കീർ മല്ലഞ്ചേരി, ലിയാക്കത്ത് പറമ്പി, ഷാനവാസ് പറമ്പി, കെ മോഹനൻ എന്നിവർ സംസാരിച്ചു.








0 comments