സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമം
അലയടിച്ച് വിദ്യാർഥി പ്രതിഷേധം

സ്വന്തം ലേഖകൻ
ആലപ്പുഴ
ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും തകർക്കാനുമുള്ള ആർഎസ്‌എസ് നീക്കം എതിർത്ത വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ജില്ലയിൽ പഠിപ്പ് മുടക്കി. സ്‌കൂൾ, പോളിടെക്‌നിക്, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിൽ പ്രതിഷേധമിരമ്പി. മതനിരപേക്ഷതയും ജനാധിപത്യവും ഉന്നതവിദ്യാഭ്യാസവും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. കലക്‌ടറേറ്റ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പോസ്‌റ്റ് ഓഫീസിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ, സംസ്ഥാന കമ്മിറ്റി അംഗം ആർ രഞ്‌ജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി സൗരവ് സുരേഷ്, സെക്രട്ടറിയറ്റ് അംഗം സൽമാൻ ഫൈസൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോനു സോണി, അഭിജിത്ത് താജുദ്ദീൻ, എൻ ജെ അഭിജിത്ത് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.









0 comments