നഗരസഭാ ഓഫീസുകളിലേക്ക് വഴിയോരക്കച്ചവടക്കാരുടെ മാർച്ചും ധർണയും

വഴിയോരക്കച്ചവട തൊഴിലാളികളുടെ മാർച്ചും ധർണയും കായംകുളത്ത് ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു നഗരസഭാ ഓഫീസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി. വഴിയോരക്കച്ചവടക്കാർക്കെതിരെ വ്യാപാരി സംഘടനകളുടെ കുപ്രചരണം അവസാനിപ്പിക്കുക, അനധികൃത കുടിയൊഴിപ്പിക്കലിൽനിന്ന് അധികാരികൾ പിന്മാറുക, ചില്ലറ വ്യാപാരമേഖലയിലെ കോർപറേറ്റ്‌വൽക്കരണം അവസാനിപ്പിക്കുക, നഗരസഭകൾ കച്ചവടക്കാർക്ക് ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആലപ്പുഴയിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ, ചെങ്ങന്നൂരിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് പ്രദീപ്കുമാർ, ചേർത്തലയിൽ സംസ്ഥാന ട്രഷറർ എം ബാപ്പുട്ടി, ഹരിപ്പാട് സംസ്ഥാന സെക്രട്ടറി കെ സി കൃഷ്‌ണൻകുട്ടി, കായംകുളത്ത് ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ എന്നിവർ ഉദ്ഘാടനംചെയ്‌തു. സിഐടിയു നേതാക്കളായ കെ പി മോഹൻദാസ്, കെ ചന്ദ്രൻ, ജി ശ്രീനിവാസൻ, കെ ജെ പ്രവീൺ, തങ്കച്ചൻ, ഷാജി മോഹൻ എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ പ്രാദേശിക അവധി ആയതിനാൽ വെള്ളിയാഴ്‌ചയാകും മാവേലിക്കരയിൽ സമരം.









0 comments