താമരക്കുളത്ത് തെരുവുനായശല്യം രൂക്ഷം

പകൽസമയത്ത് താമരക്കുളത്തെ പ്രധാന റോഡിലെ നായക്കൂട്ടം
ചാരുംമൂട്
താമരക്കുളത്ത് തെരുവുനായകളുടെ ശല്യം രൂക്ഷം. പകൽസമയങ്ങളിലും താമരക്കുളത്തെ പ്രധാന റോഡുകളിൽപ്പോലും തെരുവുനായകൾ യഥേഷ്‌ടം വിലസുകയാണ്. സ്‌കൂൾ വിദ്യാർഥികളടക്കം വഴിയാത്രക്കാർ പേടിച്ചാണ് ഇതുവഴി യാത്രചെയ്യുന്നത്. ഇരുചക്രവാഹന യാത്രികരുടെ പിറകെ ഓടിച്ചെന്ന് ആക്രമിക്കുന്നത് നിത്യസംഭവമാണ്. സന്ധ്യയായാൽ പ്രധാന വഴികളിലെല്ലാം പത്തിൽ കുറയാത്ത നായ്‌ക്കളുടെ കൂട്ടങ്ങൾ റോഡിലൂടെ യഥേഷ്‌ടം സഞ്ചരിക്കുന്നത് കാണാം. യാത്രക്കാരെ ഈ നായക്കൂട്ടം ആക്രമിക്കുന്നത് നിത്യസംഭവമാണ്.









0 comments