പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
വർഗീയ വിഭജന ശ്രമങ്ങൾക്കെതിരെ അണിനിരക്കുക

ആലപ്പുഴ
കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അണിനിരക്കണമെന്ന് പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആഹ്വാനംചെയ്‌തു. മതവിരോധം വളർത്താനും അതുവഴി കേരളത്തിന്റെ പുരോഗമന കാഴ്‌ചപ്പാടുകളെ തകർക്കാനുമുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം. കെജിഒഎ ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജനറല്‍ കൗൺസിൽ അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. കെ എസ് സുരേഷ് ബാബു അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെജിഒഎ ജില്ലാ പ്രസിഡന്റ് റെനി സെബാസ്‌റ്റ്യൻ, യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് വി കെ രാജു, സംസ്ഥാന സെക്രട്ടറി വി എസ് രാജീവ്, സെക്രട്ടറിയറ്റ് അംഗം കെ ബാബുരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സതീഷ് സ്വാഗതവും വനിതാ കമ്മിറ്റി കൺവീനർ ടി സൗമ്യ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ എസ് സുരേഷ് ബാബു (പ്രസിഡന്റ്), മൈക്കിൾ ജോസഫ് (വൈസ്‌പ്രസിഡന്റ്), എം സതീഷ് (സെക്രട്ടറി) ജെ സീമ (ജോയിന്റ് സെക്രട്ടറി)ടി ശ്യാംഗീത് (ട്രഷറർ) ടി സൗമ്യ (വനിതാ കൺവീനർ).









0 comments