കാർഗിൽ വീരൻ രാധാകുമാറിന് സ്‌മരണാഞ്‌ജലിയർപ്പിച്ച് സൈനികർ

കാർത്തികപ്പള്ളി
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ചേപ്പാട് സ്വദേശി രാധാകുമാറിന്റെ വീട്ടിൽ ആദരവുമായി കാർഗിൽ സെക്‌ടറിൽനിന്ന് സൈനികർ എത്തി. കാർഗിൽ വിജയദിവസാചരണത്തിന്റെ ഭാഗമായാണ് സന്ദർശനം. കാർഗിലിൽ വീരമൃത്യു വരിച്ച സൈനികരുടെ വീടുകൾ സന്ദർശിച്ച് പ്രണാമം അർപ്പിക്കുന്ന ‘ഘർ ഘർ ശൗര്യ സമ്മാൻ' എന്ന പരിപാടിയിലാണ് സൈനികരെത്തിയത്. ആദരസൂചകമായി ബഹുമതിയും പ്രശസ്‌തിപത്രവും ബന്ധുക്കൾക്ക് കൈമാറി. സൈനിക കൂട്ടായ്‌മ സോൾജിയേഴ്സ് ഓഫ് ഈസ്‌റ്റ് വെനീസിന്റെ നേതൃത്വത്തിൽ സൈനികരെ സ്വീകരിച്ചു. പൊതുസമ്മേളനം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്ഘാടനംചെയ്‌തു. എസ്ഒഇവി പ്രസിഡന്റ് മുരളീധരൻ വള്ളികുന്നം അധ്യക്ഷനായി. രക്ഷാധികാരി അനിൽ നങ്ങ്യാർകുളങ്ങര, റിട്ട. ഡിസ്ട്രിക്‌ട് ജഡ്‌ജി സദാനന്ദൻ, കരീലക്കുളങ്ങര എസ്എച്ച്‌ഒ നിസാമുദ്ദീൻ, പഞ്ചായത്തംഗം ശാലിനി, എസ്ഒഇവി സെക്രട്ടറി ബാബുലാൽ ആലപ്പുഴ, സൈനിക ടീമിന്റെ ക്യാപറ്റൻ എൻബി സബ് കിങ് സ്ളിൻ എന്നിവർ സംസാരിച്ചു.









0 comments