സൈനികരെ ആദരിച്ചു

സൗഹാർദോദയം വാർഷികം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
സൗഹാർദോദയം 38–ാം വാർഷിക സമ്മേളനത്തിൽ യുദ്ധങ്ങളിൽ പങ്കെടുത്ത ജവാന്മാരെ ആദരിച്ചു. 1961, 1965, 1971, 1999 വർഷങ്ങളിലെ യുദ്ധങ്ങളിൽ പങ്കെടുത്ത കുമാരപുരം, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി പ്രദേശങ്ങളിലെ ജവാന്മാരെയാണ് ആദരിച്ചത്. ആദരവും അവാർഡ് വിതരണവും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്‌ഘാടനംചെയ്‌തു. വി റോവിഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ, ജില്ലാ പഞ്ചായത്തംഗം എ ശോഭ, കെ ശ്രീകുമാർ, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഒ സൂസി, കരുതൽ ഉച്ചയൂണ് കൂട്ടായ്‌മ ചെയർമാൻ ഷാജി കെ ഡേവിഡ്, റിട്ട. ക്യാപ്റ്റൻ കെ കെ ആചാരി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം എല്‍ യമുന, കുമാരപുരം പഞ്ചായത്തംഗം വി പ്രസന്ന, ഡി സജി, ശ്രീജേഷ് ബോൺസലെ, സൗഹാർദോദയം സെക്രട്ടറി കെ രാജേന്ദ്രൻ, ബി സുദർശനൻ എന്നിവർ സംസാരിച്ചു. രമേശ് ചെന്നിത്തല എംഎൽഎയുടെ സന്ദേശം വായിച്ചു. ബി ചന്ദ്രൻ, ആർ സുഭാഷ്, തൃക്കുന്നപ്പുഴ പ്രസന്നൻ, വി ആർ പുലോമജ, ഡോ. എ കെ മധു എന്നിവരെ ആദരിച്ചു. ഡോ. പ്രിൻസ് പ്രസന്നൻ, ഡോ. ഗാർഗി തിലക്, എംബിഎയ്‌ക്ക് രണ്ടാംറാങ്ക് നേടിയ ബി ഉണ്ണി എന്നിവരെ അനുമോദിച്ചു. ഉന്നതവിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. നേത്രചികിത്സാ ക്യാമ്പിന് ഡോ. പാർവതി നേതൃത്വം നൽകി. കവിയരങ്ങ് ഡി സജി ഉദ്ഘാടനംചെയ്‌തു. സെൽവറാണി വേണു അധ്യക്ഷയായി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ ദേവനാരായണന്റെ മിമിക്രിയും കരിപ്പൂത്തറ ജങ്‌ഷൻ ശ്രീപാർവതി തിരുവാതിരസമിതിയുടെ തിരുവാതിരയും നടന്നു.









0 comments