സ്‌മാർട്ടായി മാരാരിക്കുളം തെക്ക് കൃഷിഭവൻ

മാരാരിക്കുളം
ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷി ഭവൻ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരിലെത്തിക്കാൻ സംസ്ഥാന സർക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ 25ലക്ഷം രൂപയും പഞ്ചായത്തിന്റെ സഹായവും വിനിയോഗിച്ചാണ് കൃഷിഭവൻസ്‌മാർട്ടാക്കിയത്. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. പച്ചക്കറിത്തൈകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും കർഷകർക്കുള്ള കാർഡ്‌വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രനും ഉദ്‌ഘാടനംചെയ്‌തു. പ്രിൻസിപ്പൽ കൃഷിഓഫീസർ സി അമ്പിളി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, വൈസ്‌പ്രസിഡന്റ് ടി പി ഷാജി, കൃഷി ഓഫീസർ അക്ഷയ് ശശിധരൻ എന്നിവർ സംസാരിച്ചു.









0 comments