സപ്തദിന സഹവർത്തിത്വ ക്യാമ്പിന് തുടക്കമായി

കേരള സർവകലാശാല അധ്യാപന പഠന കലാലയവും എൻഎസ്എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന സഹവർത്തിത്വ ക്യാമ്പ് "ഉണർവ്'എൻഎസ്എസ് ജില്ലാ കോ– -ഓർഡിനേറ്റർ എം വി പ്രീത ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരള സർവകലാശാലാ അധ്യാപന പഠന കലാലയവും എൻഎസ്എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിക്കുന്ന സഹവർത്തിത്വ ക്യാമ്പ് "ഉണർവ്' തുടക്കമായി. നവംബർ ഒന്നുവരെ അധ്യാപന പഠന കലാലയ അങ്കണത്തിലും പത്തനാപുരം സെന്റ് സേവ്യേഴ്സ് ആനിമേഷൻ സെന്ററിലുമായാണ് ക്യാമ്പ്. സപ്തദിന സഹവർത്തിത്വ ക്യാമ്പ് എൻഎസ്എസ് ജില്ലാ കോ–ഓർഡിനേറ്റർ എം വി പ്രീത ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഡോ. ആർ പ്രശാന്ത് അധ്യക്ഷനായി ക്യാമ്പ് കോ–ഓർഡിനേറ്റർ എസ് സബീന, സ്‌റ്റാഫ് അഡ്വൈസർ അല്ലി അനിരുദ്ധൻ, സ്‌റ്റാഫ് സെക്രട്ടറി ഡോ. പ്രീത ലാലി, യൂണിയൻ ചെയർമാൻ മുഹമ്മദ് അനസ്, കെ കെ മുഹമ്മദ് ജസിം എന്നിവർ സംസാരിച്ചു. ഒന്നിന് രാവിലെ 10ന് സമാപനസമ്മേളനം എൻഎസ്എസ് സംസ്ഥാന ഓഫീസർ ഡോ. ഡി ദേവിപ്രിയ ഉദ്ഘാടനംചെയ്യും.









0 comments