വയോജനസംഗമവും ഓണാഘോഷവും

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കുറുപ്പംകുളങ്ങര യൂണിറ്റ് സംഘടിപ്പിച്ച വയോജനസംഗമവും ഓണാഘോഷവും ജില്ലാ സെക്രട്ടറി ജി മോനി ഉദ്ഘാടനംചെയ്യുന്നു
കുറുപ്പംകുളങ്ങര
സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കുറുപ്പംകുളങ്ങര യൂണിറ്റ് വയോജനസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി മോനി ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് പി കെ ശശി അധ്യക്ഷനായി. കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല തെക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ബി സലി, സരോജ്‌കുമാർ, ബി ശ്രീലത, സി കെ സുകുമാരൻ, ഹരിഹരപ്പണിക്കർ എന്നിവർ സംസാരിച്ചു.








0 comments