വയോജനദിനാഘോഷം

അന്താരാഷ-്‌ട്ര വയോജനദിന ജില്ലാതല ആഘോഷം ജില്ലാ പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
അന്താരാഷ-്‌ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലാതല വയോജന ദിനാചരണം സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ-്‌തു. മെയിന്റനൻസ് ട്രൈബ്യൂണൽ, വയോമിത്രം യൂണിറ്റ്, സായംപ്രഭ ഹോമുകൾ, ഓൾഡ്ഏജ് ഹോമുകൾ, ജില്ലാതല വയോജന കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. "വയോജനങ്ങള്‍ പ്രാദേശികവും ആഗോളവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു, ഞങ്ങളുടെ അഭിലാഷങ്ങള്‍, ഞങ്ങളുടെ ക്ഷേമം, ഞങ്ങളുടെ അവകാശങ്ങള്‍’ എന്നതാണ് പ്രമേയം. ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷയായി. സംസ്ഥാന വയോസേവന അവാർഡ് ജേതാവ് പി കെ മേദിനി, മാസ്റ്റേഴ്സ് കായികരംഗത്ത് മികവാർന്ന പ്രകടനം കാഴ-്‌ചവച്ച തങ്കച്ചൻ എന്നിവരെ ആദരിച്ചു. വയോജന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും കലാപരിപാടികളും നടന്നു.









0 comments