മുതിര്‍ന്നപൗരദിനം ആഘോഷിച്ചു

ചേര്‍ത്തല
നഗരസഭയും സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയും ചേര്‍ന്ന് ഓര്‍മക്കൂട്ട് പദ്ധതിയുടെ ഭാഗമായി മുതിര്‍ന്നപൗര ദിനാഘോഷവും മെഡിക്കല്‍ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. കുളത്രക്കാട് എസ്എന്‍ഡിപി ഹാളില്‍ നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ഉദ്ഘാടനംചെയ്‌തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എസ് റിഫ്‌ന അധ്യക്ഷയായി. എന്‍എഎം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചൈതന്യ, എസ്‌എൻഡിപി ശാഖായോഗം പ്രസിഡന്റ് സാബു, ചിലങ്ക എന്നിവര്‍ സംസാരിച്ചു. ‘മറവിരോഗം അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഡോ. സി എസ് റിഫ്‌ന ക്ലാസെടുത്തു. ‘പ്രായമായവരില്‍ വീഴ്‌ചകള്‍ എങ്ങനെ തടയാം’ എന്ന വിഷയത്തിൽ ഫിസിയോതെറാപ്പിസ്‌റ്റ് ഷോബി ക്ലാസെടുത്തു. മെമ്മറി ഗെയിം, മറവിരോഗ സൂക്ഷ്‌മപരിശോധന, ഹോമിയോപ്പതി ചികിത്സ, ജീവിതശൈലീരോഗ പരിശോധന എന്നിവയും നടന്നു.









0 comments