സീനിയർ സിറ്റിസൺ മൂവ്മെന്റ് പ്രഥമസംഗമം

സീനിയർ സിറ്റിസൺ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ഓണാഘോഷവും പ്രഥമസംഗമവും പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
സീനിയർ സിറ്റിസൺ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ഓണാഘോഷവും പ്രഥമസംഗമവും പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് പത്ത്രാസ് അറയ്ക്കൽ അധ്യക്ഷനായി. നാടക പ്രവർത്തകൻ സുന്ദരൻ കല്ലായി അംഗത്വ വിതരണവും സംസ്ഥാന ട്രഷറർ എം ടി ശാന്തകുമാർ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറി എസ് ഡി ബേബി, റിട്ട. ജില്ലാ ജഡ്ജി കെ പി ജോൺ, ഗുരുപൂജ പുരസ്കാര ജേതാവ് അഭയൻ കലവൂർ, സംഘടനയുടെ സംസ്ഥാന നേതാക്കളായ ശാന്തകുമാരി, പി പി മനോഹരൻ, എസ് വൈ സശീൽ, എം സി അനിൽകുമാർ എന്നിവർ സംസാരിച്ചു.








0 comments