"ലേബർ കോഡും അട്ടിമറിക്കപ്പെടുന്ന തൊഴിലവകാശങ്ങളും' സെമിനാർ

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മധ്യമേഖലാ സെമിനാർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘ലേബർ കോഡും അട്ടിമറിക്കപ്പെടുന്ന തൊഴിലവകാശങ്ങളും’ എന്ന വിഷയത്തിൽ മധ്യമേഖലാ സെമിനാർ സംഘടിപ്പിച്ചു. ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ഇന്ദിര അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ വിഷയം അവതരിപ്പിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ മധ്യമേഖലാ സെക്രട്ടറി എൻ നന്ദകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി എസ് ശ്യാംകുമാർ നന്ദിയും പറഞ്ഞു.







0 comments