68 തവണ രക്തദാനം; ശരീരം 
പഠനത്തിന്‌ നൽകാനും സാജന്‌ സമ്മതം

സാജൻ വർഗീസിൽനിന്ന്‌ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ കെ മധുസൂദനൻ സമ്മതപത്രം ഏറ്റുവാങ്ങുന്നു

സാജൻ വർഗീസിൽനിന്ന്‌ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ കെ മധുസൂദനൻ സമ്മതപത്രം ഏറ്റുവാങ്ങുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 02, 2025, 03:00 AM | 1 min read

മാവേലിക്കര

മൃതദേഹം പഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാൻ സമ്മതപത്രം കൈമാറി യുവാവ്. തഴക്കര വെട്ടിയാർ താന്നിക്കുന്ന് വിരിപ്പുണ്ടത്തിൽ ഡാനിയലിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ സാജൻ വർഗീസ് (സാജൻ വെട്ടിയാർ –- 49) ആണ് സമ്മതപത്രം കൈമാറിയത്. ഹരിപ്പാട് ഓട്ടോമൊബൈൽ വർക്ക്‌ഷോപ് നടത്തുന്ന സാജൻ 68 പേർക്കാണ് ഇതുവരെ രക്തം ദാനംചെയ്‌തത്. അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ കെ മധുസൂദനൻ സമ്മതപത്രം ഏറ്റുവാങ്ങി. സിപിഐ എം താന്നിക്കുന്ന് ബ്രാഞ്ചംഗമായ സാജൻ കേരള പ്രവാസി സംഘം മാവേലിക്കര ഏരിയ മുൻ സെക്രട്ടറിയും മുൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്. ആറുവർഷം മുമ്പ്‌ ഒമാനിലായിരിക്കെ മൃതശരീരം പഠനത്തിന്‌ കൈമാറാൻ സാജൻ സമ്മതപത്രം കൈമാറിയിരുന്നു. എന്നാൽ നാട്ടിലെത്തിയതോടെ അതിന്റെ സാധുത നഷ്‌ടപ്പെട്ടതിനാലാണ്‌ വീണ്ടും സമ്മതപത്രം നൽകിയത്‌. ഭാര്യ ഷൈനിയും സമ്മതപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ്. മക്കൾ: അഭയ്, അഭിമേൽ. മാങ്കാംകുഴി നാലുമുക്കിൽ നടന്ന ചടങ്ങിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് അനിരുദ്ധൻ, ലോക്കൽ സെക്രട്ടറി ടി യശോധരൻ, വിഷ്‌ണു സുരേഷ്, ഡോ. നിഥുൻ വി അശോക്, വത്സല സോമൻ, സി അജയകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home