സഹോദയ യുവജനോത്സവം:ഹോളി ട്രിനിറ്റിക്ക് രണ്ടാംസ്ഥാനം

സഹോദയ ജില്ലാ യുവജനോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന്‍ ടീം
കാർത്തികപ്പള്ളി
ആലപ്പുഴ–പത്തനംതിട്ട സഹോദയ ജില്ലാ യുവജനോത്സവത്തിൽ കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന് 874 പോയിന്റുകളോടെ രണ്ടാം സ്ഥാനം. ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് സ്‌കൂളിൽ നടന്ന മത്സരങ്ങളിൽ കാറ്റഗറി 4 വിഭാഗത്തിൽ ഒന്നാംസ്ഥാനം, കാറ്റഗറി 2, 3 വിഭാഗങ്ങൾക്ക് ഒന്നാം റണ്ണറപ്പും, കാറ്റഗറി 1-ൽ രണ്ടാം റണ്ണറപ്പും സ്ഥാനങ്ങൾ നേടി. വിവിധ ഗ്രൂപ്പ് മത്സരങ്ങളിലും മികവ്. മൈം, തിരുവാതിര, കാറ്റഗറി 4 പവർപോയിന്റ് പ്രസന്റേഷൻ എന്നിവയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി. കാറ്റഗറി 2 സംഘനൃത്തം എ ഗ്രേഡോടെ മൂന്നാംസ്ഥാനവും കാറ്റഗറി 3 സംഘനൃത്തം എ ഗ്രേഡും നേടി. വ്യക്തിഗത മത്സരങ്ങളിൽ ട്രിനിറ്റിയിലെ കുട്ടികൾ 33 ഒന്നാം സ്ഥാനവും, 18 രണ്ടാംസ്ഥാനവും 19 തേഡ് പ്രൈസും നേടിയാണ് 874 പോയിന്റ് നേടിയത്. മാർഗനിർദേശം നൽകിയ അധ്യാപകരെയും പിന്തുണച്ച രക്ഷിതാക്കളെയും സ്‌കൂൾ ഭരണസമിതിയെയും പ്രിൻസിപ്പൽ ലത ബി നായർ അഭിനന്ദിച്ചു.









0 comments