സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ
ആലപ്പുഴയെ റുഷീനും ടെസയും നയിക്കും

സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന പുരുഷ, വനിതാ ടീം അംഗങ്ങൾ ഭാരവാഹികളോടൊപ്പം
ആലപ്പുഴ
സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ പുരുഷ ടീമിനെ റുഷീൻ ഷുക്കൂറും വനിതാ ടീമിനെ ടെസ ഹർഷനും നയിക്കും. പരിശീലന ക്യാമ്പിനുശേഷം ടീം അംഗങ്ങൾക്ക് മെഡിവിഷൻ മാനേജിങ് ഡയറക്‌ടർ ബിബു പുന്നൂരാൻ ജേഴ്സികൾ വിതരണംചെയ്‌തു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു അധ്യക്ഷനായി. സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, എം ബിനു, ഇ നൗഷാദ് എന്നിവർ സംസാരിച്ചു. എഴുമുതൽ 12 വരെ തൃശൂർ കുന്നംകുളം ജവഹർ സ്‌ക്വയർ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് 69–-ാമത് സംസ്ഥാന സീനിയർ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്. പുരുഷ ടീം: റുഷീൻ ഷുക്കൂർ -(ക്യാപ്റ്റൻ), ഡിനോയ് പി ഡോമിനിക്, കാർത്തിക് ബാബു, ആർ ആൽഫി, ആൽബിൻ ടി വർഗീസ്, നിരഞ്‌ജൻ എസ് നായർ, സി അൻസിഫ് ഫാസിൽ, നിയോ ജോൺ വിൻസെന്റ്, വി എസ് ബ്ലസൺ, പി എം ഗൗതം, വി അനന്ദകൃഷ്‌ണൻ, എസ് പ്രതാപ്. കോച്ച്: മുഹമ്മദ് ഷനാസ്. വനിതാ ടീം: ടെസ ഹർഷൻ- (ക്യാപ്റ്റൻ), ഒലിവിയ ടി ഷൈബു, സ്വപ്‌ന മരിൻ ജിജു, കെ എ അഭിരാമി, പി എസ് ജെസ്‌ലി, ഗംഗ രാജഗോപാൽ, സുഭദ്ര ജയകുമാർ, ശിവാനി അജിത്ത്, അനീഷ ഷിബു, ആർ അനഘ, നിള ശരത്, എം സൽമ നൗറിൻ. കോച്ച്: ജി റോജാമോൾ.









0 comments