മാലിന്യം വലിച്ചെറിഞ്ഞവർക്ക് പിഴയായി ചുമത്തിയത് 8.55 കോടി: മന്ത്രി

കായംകുളം നഗരസഭയിലെ ജൈവമാലിന്യ സംസ്കരണ പ്ലാന്റും മൊബൈൽ ശുചിമുറി മാലിന്യ പ്ലാന്റും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞവർക്ക് പിഴയായി ചുമത്തിയത് 8. 55 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കായംകുളം നഗരസഭയിൽ നിർമാണം പൂർത്തികരിച്ച ജൈവമാലിന്യ സംസ്കരണ പ്ലാന്റും മൊബൈൽശുചിമുറി മാലിന്യ പ്ലാന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ 50,000 രൂപ പിഴയും ജാമ്യമില്ലാ വകുപ്പിൽ കേസുമുണ്ടാകും. കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെപ്പറ്റി ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ കായംകുളം നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കണമെന്ന് നഗരസഭ അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വ്യക്തികളുടെ ആധികാരിക രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന ഡീഡ് (ഡിജിറ്റലൈസേഷൻ ഓഫ് എവരി എസെൻഷ്യൽ ഡോക്യൂമെന്റ്സ്) പദ്ധതിയുടെ തദ്ദേശതല ഉദ്ഘാടനവും മന്ത്രി നടത്തി. നഗരസഭ ഷോപ്പിങ് കോംപ്ലക്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി.









0 comments