പൂർവവിദ്യാർഥിസംഗമവും ഓണാഘോഷവും

എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ 1975 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്യുന്നു
തകഴി
എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ 1975 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്‌തു. കുടുംബസംഗമം, സാംസ്‌കാരിക സമ്മേളനം, അത്തപ്പൂക്കളം, ഓണസ്‌മൃതി, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ഓണസദ്യ എന്നിവ നടത്തി. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഐസക് രാജു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തോമസ് കളങ്ങര, സെക്രട്ടറി ജി കെ ജോസ് കളപ്പുരക്കൽ, ജോയിന്റ് സെക്രട്ടറി മാത്യു എം മുണ്ടകത്തിൽ, ട്രഷറർ സക്കറിയ ജി പറപ്പള്ളിൽ, ആർ മോഹനൻ, ഷാജി തൊട്ടുകടവിൽ, ലോനപ്പൻ പുത്തൻപുരക്കൽ, സാജൻ നൈനാൻ പൊൻവാണിഭം തുടങ്ങിയവർ സംസാരിച്ചു.









0 comments