എൽഐസി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക

എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജില്ലാ കൺവെൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
എൽഐസി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമീഷൻ പുനസ്ഥാപിക്കണമെന്ന് എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. എൽഐസിയുടെ രൂപീകരണം മുതൽ 68 വർഷമായി തുടർന്നുവന്ന കമ്മീഷനാണ് അകാരണമായി മാനേജ്മെന്റ് വെട്ടിക്കുറച്ചത്. എൽഐസി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഏജന്റുമാർക്ക് ദോഷകരമാകുന്ന ഓൺലൈൻ ബിസിനസുകൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. ആലപ്പുഴ കെഎസ്ടിഎ ഹാളിൽ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ-്തു. സംസ്ഥാന കമ്മിറ്റിയംഗം എസ് സനൽകുമാർ അധ്യക്ഷനായി. ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി എം കെ മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് സനൽകുമാർ രക്തസാക്ഷി പ്രമേയവും കൈനകരി സുരേഷ-്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ബീന, വി സജിമോൻ, പി എൻ ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി എസ് ഉണ്ണി (പ്രസിഡന്റ്). കൈനകരി സുരേഷ-്കുമാർ (സെക്രട്ടറി). ജയശീ പങ്കജ് (ട്രഷറർ). ഹരികുമാരൻ നായർ, ജി ആർ പിള്ള (വൈസ് പ്രസിഡന്റുമാർ). ടി എസ് സിദ്ധാർത്ഥൻ, വി വി ഉദയകുമാർ (ജോയിന്റ് സെക്രട്ടറിമാർ).









0 comments