പുനർനിർമിച്ച വായനശാല തുറന്നു

ചെറുവാരണം സുഭാഷ് റീഡിംഗ് ക്ലബ് ആൻഡ് ലൈബ്രറി പുനർനിർമിച്ച വായനശാല മന്ദിരം മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു. വായനശാല പ്രസിഡന്റ് ആർ നാസർ സമീപം
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി ചെറുവാരണം സുഭാഷ് റീഡിങ് ക്ലബ് ആൻഡ് ലൈബ്രറിയുടെ 79–ാമത് വാർഷികവും പുനർനിർമിച്ച വായനശാല മന്ദിരത്തിന്റെ ഉദ്ഘാടനവും ഓണാഘോഷവും മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്തു. വായനശാല പ്രസിഡന്റ് ആർ നാസർ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം എസ് ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എസ് ജോഷിമോൻ, ആർ അശ്വിൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാ കായിക പരിപാടികൾ എന്നിവയും നടന്നു.









0 comments