വി എസിനെ അനുസ്‌മരിച്ചു

ചെറുകര
ചെറുകരയിൽ സിപിഐ എം നേതൃത്വത്തിൽ വിഎസിനെ അനുസ്‌മരിച്ചു. എസ്എൻഡിപി ഹാളിൽ ചേർന്ന സർവകക്ഷി അനുസ്മരണ സമ്മേളനം സിപിഐ എം നീലംപേരൂർ ലോക്കൽസെക്രട്ടറി സി കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. എം സി റെജി അധ്യക്ഷനായി. യോഗത്തിൽ മാധ്യമപ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ്, അഡ്വ അനിൽ ബോസ്, അമൽ ദേവരാജ്, ദേവലാൽ, ഫാദർ തോമസ് കമ്പിയിൽ, സിപിഐ എം ഏരിയാകമ്മിറ്റി അംഗങ്ങൾ പ്രസാദ് ബാലകൃഷ്ണൻ, എം ടി ചന്ദ്രൻ, എ ആർ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് ടി കെ തങ്കച്ചൻ, ശിവദാസ് ആതിര, സുജിത്ത് പുരുഷൻ, പി പി ബഷീർ, ബിജു എന്നിവർ സംസാരിച്ചു.
മാന്നാര്‍
കെഎസ്‌കെടിയു മാന്നാര്‍ ഏരിയ കമ്മിറ്റി ചെന്നിത്തല കാരാഴ്‌മ ജങ്ഷനില്‍ സംഘടിപ്പിച്ച വി എസ് അനുസ്‌മരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആര്‍ രാജേഷ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ എം അശോകന്‍ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ നാരായണപിള്ള അനുസ്‌മരണപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ടി ജി മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എന്‍ നാരായണന്‍, കെ പ്രഭാകരന്‍, എന്‍ ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.









0 comments