നേതാക്കളെ അനുസ്‌മരിച്ചു

വി സോമൻപിള്ള, എം കൃഷ്ണൻകുട്ടി ,ബിജു എൻ കുറുപ്പ് അനുസ്മരണം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കർഷകസംഘം മേഖലാ സെക്രട്ടറിയും പുതുപ്പള്ളി സർവീസ് സഹകരണസംഘം പ്രസിഡന്റുമായിരുന്ന വി സോമൻപിള്ള, കർഷകത്തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറിയും കയർസംഘം പ്രസിഡന്റുമായിരുന്ന എം കൃഷ-്‌ണൻകുട്ടി, ഡിവൈഎഫ്ഐ നേതാവ് ബിജു എൻ കുറുപ്പ് എന്നിവരെ സിപിഐ എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അനുസ-്‌മരിച്ചു. അനുസ-്‌മരണ സമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനംചെയ-്‌തു. സംഘാടകസമിതി ചെയർമാൻ ജി ജയകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ യു പ്രതിഭ എംഎൽഎ, പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, ഏരിയാ സെക്രട്ടറി ബി അബിൻഷാ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എസ് ആസാദ്, എസ് പവനനാഥൻ, കെ പി മോഹൻദാസ്, ടി യേശുദാസ്, ലോക്കൽ സെക്രട്ടറി ആർ ശശിധരൻ, സംഘാടക സമിതി സെക്രട്ടറി പി കെ വിദ്യാധരൻ, എസ് ശംഭു, സി ശ്രീകുമാർ ,ബി സുരേഷ-്‌കുമാർ, കെ വിനോദ് എന്നിവർ സംസാരിച്ചു.









0 comments