സാഭിമാനം സ്വാതന്ത്ര്യദിനാഘോഷം

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മന്ത്രി സജി ചെറിയാൻ ദേശീയപതാക ഉയർത്തുന്നു
ആലപ്പുഴ
79–-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാ പരിപാടി ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി സജി ചെറിയാന്‍ ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് മാർച്ച് പാസ്റ്റ് നടന്നു. കലക്‌ടർ അലക്‌സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, എച്ച് സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, എ എ ഷുക്കൂർ, സൗമ്യ രാജ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷനായ എം ആർ പ്രേം, നഗരസഭാംഗങ്ങളായ റീഗോ രാജു, എ ഷാനവാസ്, ഹെലൻ ഫെർണാണ്ടസ്, ഗോപിക വിജയപ്രസാദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, സബ് കലക്‌ടർ സമീർ കിഷൻ, ഡെപ്യൂട്ടി കലക്‌ടർ സി പ്രേംജി തുടങ്ങിയവർ സംസാരിച്ചു.
അൽത്താഫ്, അജയമോഹൻ മികച്ച കമാൻഡര്‍
സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്ലാറ്റൂൺ കമാൻഡറായി എൻസിസി ജൂനിയർ പ്ലാറ്റൂൺ കമാൻഡർ എം ആർ അൽത്താഫിനെ തെരഞ്ഞെടുത്തു. കുത്തിയതോട് എസ്‌എച്ച്‌ഒ എം അജയമോഹനാണ് പരേഡ് കമാൻഡര്‍. പരേഡിൽ മികച്ച പ്രകടനം നടത്തിയവർക്ക് മന്ത്രി സജി ചെറിയാൻ സമ്മാനങ്ങൾ വിതരണംചെയ്‌തു. ആംഡ് കണ്ടിജന്റ് പ്ലാറ്റൂണുകളിൽ ലോക്കൽ പൊലീസ് ഒന്നാംസ്ഥാനം നേടി. എൻസിസി ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്എസ്എസും എസ്‌പിസി വിഭാഗത്തിൽ പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച്എസ്എസും ഒന്നാംസ്ഥാനം നേടി. സ്‌കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ തുമ്പോളി മാതാ സീനിയര്‍സെക്കന്‍ഡറി സ്‌കൂളും റെഡ്‌ക്രോസ് വിഭാഗത്തിൽ ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസും കബ്സ് വിഭാഗത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് എൽപിഎസും ബുൾബുൾ വിഭാഗത്തിൽ സെന്റ് ജോസഫ് എൽപിജിഎസും ഒന്നാംസ്ഥാനത്തെത്തി. ബാൻഡ്‌സെറ്റിൽ ലജ്നത്തുല്‍ മുഹമ്മദിയ എച്ച്എസ് ഒന്നാംസ്ഥാനത്തെത്തി. ജൂനിയർ വിഭാഗത്തിൽ തുമ്പോളി മാതാ സീനിയര്‍സെക്കന്‍ഡറി സ്‌കൂളും പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ എച്ച്‌എസ്‌എസും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സായുധസേനാ പതാകനിധിയിലേക്ക് ഏറ്റവും കൂടുതൽ പണം സമാഹരിച്ച സർക്കാർസ്ഥാപനങ്ങളിൽ കെഎസ്എഫ്ഇ ആലപ്പുഴ റീജണൽ ഓഫീസും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആലപ്പുഴ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഒന്നാംസ്ഥാനത്തെത്തി.









0 comments