സ്‌റ്റേഷൻ അങ്കണത്തിൽ കൃഷിക്കാരായി പൊലീസ്

ചേർത്തല
മാനസിക ഉല്ലാസവും കൃഷിക്ക് പ്രോത്സാഹനവും ലക്ഷ്യമിട്ട് അർത്തുങ്കൽ പൊലീസ് സ്‌റ്റേഷൻ കരനെൽകൃഷി തുടങ്ങി. ജോലിയുടെ ഇടവേളകളിലും സമയം കണ്ടെത്തിയും കൃഷിചെയ്യാമെന്ന സന്ദേശമാണ് പൊലീസ് നൽകുന്നത്. പൊലീസ് സ്‌റ്റേഷൻ വളപ്പ് പാകപ്പെടുത്തിയാണ് കരനെൽകൃഷിയും ബന്ദികൃഷിയും തുടങ്ങിയത്. ചേർത്തല അസി. പൊലീസ് സൂപ്രണ്ട് ഹരീഷ് ജയിൻ ഞാറുനടീൽ ഉദ്ഘാടനംചെയ്‌തു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി ജി മധു, എസ്‌ഐ ഡി സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം കൃഷിയിൽ പങ്കാളികളാണ്. പ്രമുഖ യുവകർഷകരായ എസ് പി സുജിത്, പ്രശാന്ത് ഉൾപ്പടെയുള്ള കൃഷിക്കാർ മാർഗനിർദേശത്തിനുണ്ട്.









0 comments