വിജയവീഥിയിൽ വീണ്ടും അംബേദ്കർ സ്കൂൾ

അമ്പലപ്പുഴ
തുടർച്ചയായി മൂന്നാംവർഷവും ഹയർസെക്കൻഡറി പരീക്ഷയിൽ നൂറുമേനി വിജയംകൊയ്‌ത് പുന്നപ്ര വാടയ്‌ക്കൽ അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ. പരീക്ഷയെഴുതിയ 36ൽ അഞ്ച് വിദ്യാർഥിനികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പ്രിൻസിപ്പൽ എം പ്രമീളകുമാരി, എസ്ടി ഡിപ്പാർട്ട്മെന്റ് സീനിയർ സൂപ്രണ്ട് പി ഐ സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് ഇത്തവണയും ചരിത്രനേട്ടത്തിനിടയാക്കിയത്. 2009ലാണ് ഇവിടെ ഹയർസെക്കൻഡറി ആരംഭിക്കുന്നത്. ആലപ്പുഴയ്‌ക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽനിന്നുള്ള വിദ്യാർഥിനികളാണ് ഇവിടെ പഠിക്കുന്നത്. രാത്രിയിൽ പ്രത്യേക ട്യൂഷനും ഇവിടെ നൽകുന്നു. ഇത്തവണ ഹയർസെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ ജില്ലയിലെ ഏക സർക്കാർ സ്‌കൂളാണിത്. അമ്പലപ്പുഴ ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 143 പേരിൽ 109 പേർ വിജയിച്ചു. 12 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്. 73 ശതമാനമാണ് വിജയം. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 90.43 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 94 പേരിൽ 85 പേർ വിജയിച്ചു. ഒമ്പത് വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. കാക്കാഴം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 92.78 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 97 വിദ്യാർഥികളിൽ 90 പേർ വിജയിച്ചു. നാല് വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. പുറക്കാട് എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ 81 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 335 വിദ്യാർഥികളിൽ 271 പേർ വിജയിച്ചു.19 വിദ്യാർഥികൾക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് 87 ശതമാനം വിജയം ലഭിച്ചു. പരീക്ഷയെഴുതിയ 98 വിദ്യാർഥികളിൽ 85 പേർ വിജയിച്ചു.ഏഴ് വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. വിജയിച്ച മുഴുവൻ വിദ്യാർഥികൾകളെയും എച്ച് സലാം എംഎൽഎ അഭിനന്ദിച്ചു.









0 comments