പികെഎസ് അയ്യൻകാളി ജയന്തി ആഘോഷിച്ചു

ആലപ്പുഴ
പട്ടികജാതി ക്ഷേമസമിതി (പികെഎസ് ) ജില്ലാ കമ്മിറ്റി മഹാത്‌മാ അയ്യൻകാളിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. പികെഎസ് ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്‌മണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ രാജേഷ്, സംസ്ഥാന ജോ. സെക്രട്ടറി എസ് അജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം ഡി മോഹനൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെ രാഘവൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം പി ഡി സന്തോഷ്‌കുമാർ, ലൈല രാജു തുടങ്ങിയവർ സംസാരിച്ചു.









0 comments