കരതൊടാൻ പത്തിയൂർ പാലം

പത്തിയൂര്‍ പാലം

പത്തിയൂർ പാലം നിർമാണത്തിൽ

വെബ് ഡെസ്ക്

Published on Aug 21, 2025, 12:11 AM | 1 min read

കായംകുളം ​

പത്തിയൂർ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭഗവതിപ്പടി കരീലക്കുളങ്ങര മല്ലിക്കാട് കടവ് റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി പത്തിയൂർ പാലവും ഉൾപ്പെട്ടിരുന്നു. 20.24 കോടി രൂപയാണ് പദ്ധതിക്കായി ആകെ അനുവദിച്ചത്. ഡിസൈൻ ലഭ്യമാക്കുന്നതിലും, യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിലുമുള്ള കാലതാമസവും പാലം നിർമാണം വൈകുന്നതിന് കാരണമായി. റോഡ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം പാലം നിർമാണത്തിനായി 2.78 കോടി രൂപയുടെ സാങ്കേതിക അനുമതി നൽകി പുതിയ കമ്പനിക്ക് കരാർ നൽകി. 26.20 മീറ്റർ നീളവും, രണ്ട് വരി ഗതാഗതത്തിന് ആവശ്യമായ 7.5 മീറ്റർ ക്യാരേജ് വേയും, ഇരുവശങ്ങളിൽ നടപ്പാതയും ഉൾപ്പടെ 11 മീറ്ററാണ് ആകെ വീതി. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. പൈലിങ് പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്‌ യു പ്രതിഭ എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home