പരമുപിള്ള തുടരും അരങ്ങത്തിനി അഷറഫ്‌

KPAC

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടക റിഹേഴ്സലിൽ പരമുപിള്ളയായി
കെപിഎസി അഷറഫും പപ്പുവായി ബിനു സോമനും

avatar
ജി ഹരികുമാർ

Published on Sep 07, 2025, 02:38 AM | 1 min read

കായംകുളം

കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയ "നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ നാടകത്തിലെ പരമുപിള്ളയായി ഇനി അരങ്ങിലെത്തുന്നത് കെപിഎസി അഷറഫ്. നാടകത്തിലെ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയായിരുന്നു. നായകകഥാപാത്രമായ തകർന്ന തറവാട്ടിലെ കാരണവർ പരമുപിള്ളയെ ആദ്യമായി അവതരിപ്പിച്ചത് കാമ്പിശ്ശേരി കരുണാകരനായിരുന്നു. പലഘട്ടങ്ങളിലായി പി ജെ ആന്റണി, ഒ മാധവൻ തുടങ്ങിയ പ്രമുഖർ പരമുപിള്ളയായി. ഈയിടെ അന്തരിച്ച നാടക, സീരിയൽ നടൻ കെപിഎസി രാജേന്ദ്രനാണ്‌ 25 വർഷത്തിലേറെയായി പരമുപിള്ളയെ പുനരാവിഷ്‌കരിച്ചത്. സിപിഐ എം കൃഷ്ണപുരം സത്യാലയം ബ്രാഞ്ച് അംഗവും പുരോഗമന കലാസാഹിത്യ സംഘം കൃഷ്ണപുരം മേഖലാ പ്രസിഡന്റുമായ അഷ്‌റഫ്‌ 24 വർഷത്തോളം പ്രവാസിയായിരുന്നു. സൗദിയിലെ മലയാളി സംഘടനകൾക്കായി നിരവധി നാടകം സംവിധാനംചെയ്തു. സ്വപ്നം വിതച്ചവർ, കെ ടി മുഹമ്മദിന്റെ വെള്ളപ്പൊക്കം എന്നിവയും എ ശാന്തകുമാറിന്റെ നാടകങ്ങളും സംവിധാനംചെയ്ത് അവതരിപ്പിച്ചു. സൗദിയിൽ നവോദയ സാംസ്‌കാരിക വേദിക്കായി സംവിധാനംചെയ്ത് അവതരിപ്പിച്ച വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക് ഏറെ ശ്രദ്ധേയമായി. ശാസ്താംകോട്ട ഡി ബി കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ നാടകാചാര്യനായ ജി ശങ്കരപിള്ളയായിരുന്നു മലയാള വിഭാഗം തലവൻ. അദ്ദേഹത്തിന്റെ ലഘുനാടകങ്ങളിൽ അഭിനയിച്ചു. പി ബാലചന്ദ്രന്റെ നാടകങ്ങളിലും വേഷമിട്ടു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം നാടകരംഗത്തേക്ക് കടന്നു. 20 വർഷങ്ങൾ വിവിധ സമിതികളിൽ അഭിനയിച്ചു. കെപിഎസിയിൽ പത്തുവർഷമായി. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ഒന്പതിന് ആലപ്പുഴയിൽ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home