പാണാവള്ളി പഞ്ചായത്ത് ജലബജറ്റ് പുറത്തിറക്കി

ചേർത്തല
ഹരിതകേരള മിഷൻ സംസ്ഥാനത്താകെ ജലബജറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി പാണാവള്ളി പഞ്ചായത്തിന്റെ ജലബജറ്റ് പ്രസിഡന്റ് രാഗിണി രമണൻ പ്രകാശനംചെയ്തു. വൈസ-്പ്രസിഡന്റ്-് കെ ഇ കുഞ്ഞുമോൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷ് ജലബജറ്റ് പരിചയപ്പെടുത്തി. കില ഫാക്കൽറ്റി പി ശശിധരൻനായർ, ഫൗലാദ്, കെ കെ രജീഷ് എന്നിവർ സംസാരിച്ചു. ചെറുപ്രദേശങ്ങളിൽ ഹ്രസ്വകാലയളവിൽ പെയ്യുന്ന മഴയിൽനിന്നുള്ള ജലലഭ്യതയും ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ ആവശ്യമായതിന്റെ അളവും താരതമ്യംചെയ്ത് ജലം മിച്ചമാണോ, കമ്മിയാണോ എന്നത് കണ്ടെത്തുന്ന പ്രവർത്തനമാണ് ജലബജറ്റിന്റെ ഉള്ളടക്കം. ജലസംരക്ഷണ പ്രവർത്തനം ആസൂത്രണംചെയ്ത് നടപ്പാക്കാനുള്ള ശാസ്ത്രീയരേഖയായി ബജറ്റ്രേഖ പ്രയോജനപ്പെടുത്തും.








0 comments